 
കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ എ.ഐ.സി.ടി.ഇ ടീച്ചിംഗ് ആൻഡ് ലേണിംഗ് അക്കാഡമിയും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗവും സംയുക്തമായി 'വൈദ്യുതി വാഹനങ്ങളുടെ രൂപകല്പനയും നിയന്ത്റണവും വെല്ലുവിളികളും' എന്ന വിഷയത്തിൽ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം കോഴിക്കോട് എൻ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.പി. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ആർ. അനിലൻ അദ്ധ്യക്ഷനായി. കോളേജ് സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ, ഗുരുകുലം ട്രസ്റ്റ് ട്രഷറർ കെ.എൻ. ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. എസ്. ജോസ്, വൈസ് പ്രിൻസിപ്പൽ ഡോ.എസ്. രശ്മില, എഫ്.ഡി.പി കോ ഓർഡിനേറ്റർ പി.എ. ഷെമി എന്നിവർ സംസാരിച്ചു. 7ന് പ്രോഗ്രാം സമാപിക്കും. എൻ.ഐ.ടി, ഗവൺമെന്റ് എൻജിനിയറിംഗ് കോളേജുകളിലെ പ്രഗത്ഭരായ അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.