പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര കൂട്ടയോട്ടം സംഘടിപ്പിച്ചു. മൂത്തകുന്നം ക്ഷേത്ര മൈതാനിയിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. ബിജു ഫ്ളാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ലൈജു ജോസഫ്, സുമ ശ്രീനിവാസൻ, മായാദേവി, പി.വി. വിനോദ് കുമാർ, അഖിൽ ബാവച്ചൻ തുടങ്ങിയവർ പങ്കെടുത്തു. കേരളോത്സവത്തിന്റെ തുടക്കംകുറിച്ച് പ്രസിഡന്റ് രശ്മി അനിൽകുമാർ പതാക ഉയർത്തി.