 
ആലുവ: തെരുവുനായ വിളയാട്ടത്തിനെതിരെ നജീം കുളങ്ങരയുടെ ഒറ്റയാൾ പോരാട്ടത്തിന് ആലുവയിൽ സ്വീകരണം നൽകി. കൊല്ലം തേവലക്കര സ്വദേശിയായ നജിം തെരുവുനായയുടെ മുഖംമൂടി വച്ച് മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരത്തേക്ക് നവംബർ ഒന്നിന് ആരംഭിച്ച ഒറ്റയാൾ സമരത്തിന് ആലുവ മാർക്കറ്റിലായിരുന്നു സ്വീകരണം. തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി നജീമിനെ ഷാൾ അണിയിച്ചു. തെരുവുനായ വിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ച മുച്ചക്ര വാഹനവുമായി തെരുവ് നായയുടെ വേഷം ധരിച്ച് നജീം നടത്തുന്ന പോരാട്ടം ശ്രദ്ധേയമാകുകയാണ്.