കൊച്ചി: പോണേക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നവീകരണകലശവും സ്കന്ദപുരാണ പാരായണവും 9മുതൽ 15 വരെ വിവിധ പരിപാടികളോടെ നടക്കും. 9ന് വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് ആചാര്യവരണം, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഘ്ന - വാസ്തുഹോമങ്ങൾ, വാസ്തുബലി, ശാന്തികലശാഭിഷേകം, പുണ്യാഹം. 10 മുതൽ 14 വരെ രാവിലെ 6ന് ഗണപതിഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, 15ന് രാവിലെ 5ന് ഗണപതിഹോമം, അധിവാസം വിടർത്തിപൂജ, വലിയപാണി, വിശേഷാൽ പൂജ. എല്ലാ ദിവസവും വൈകിട്ട് സാമൂഹ്യ ആരാധനയും പ്രഭാഷണവും.