പറവൂർ: പറവൂർ റോട്ടറി ക്ലബ് ഒഫ് റോയൽ ഹെറിറ്റേജും, ഏഴിക്കര ദി യംഗ് മെൻസ് ലൈബ്രറിയും സംയുക്തമായി തൈറോയ്ഡ്, കരൾ, കൊളസ്ട്രോൾ സൗജന്യ രോഗനിർണയ ക്യാമ്പ് നടത്തി. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ളബ് പ്രസിഡന്റ് ബിജു വട്ടത്തറ അദ്ധ്യക്ഷനായി. ഡോ. സി.എം. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.പി. അജിത്ത്കുമാർ,​ എം.ബി. ചന്ദ്രബോസ്, ഗിരിജ ശശിധരൻ, എം.എസ്. അനിൽകുമാർ, എം.എ. രശ്മി എന്നിവർ സംസാരിച്ചു.