 
കുറുപ്പംപടി: ഭാരതീയ ദലിത് കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി ഉദ്ഘാടനം ചെയ്തു. അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ അവാർഡ് വിതരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി.സി. ശിവൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ഒ. ദേവസി, ബ്ലോക്ക് പ്രസിഡന്റ് ജോയി പൂനേലിൽ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, പി.സി. അനിൽകുമാർ, എ.സി. ചന്ദ്രൻ, പി.പി. ശിവരാജൻ, കെ.പി. വർഗീസ്, ജെയ് ബിസജി, മാത്യൂസ് തരകൻ, റിജു കുര്യൻ, പി.കെ. ജമാൽ, എം.ജി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.