കൊച്ചി: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ഏഴുമുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും. 13 വർഷമായി പെൻഷൻ പരിഷ്കരണം നടക്കാത്തതും പെൻഷൻകാരെ ഒഴിവാക്കി ശമ്പള പരിഷ്‌കരണം മാത്രം നടപ്പാക്കിയതുമായ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.സി.എസ്. നായർ, ജില്ലാ പ്രസിഡന്റ് എം.പി. ഹരിലാൽ, ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. പണിക്കർ, എറണാകുളം യൂണിറ്റ് സെക്രട്ടറി പി.എ. സുധാകരൻ,പറവൂർ യൂണിറ്റ് സെക്രട്ടറി മൈക്കിൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.