കൊച്ചി: വയോജന സൗഹൃദ കൊച്ചിയുടെ ആദ്യ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' എന്ന പേരിൽ നാളെ രാവിലെ 9.30ന് എറണാകുളം ടൗൺഹാളിൽ നടക്കും. മാജിക്‌സ് കൊച്ചി കോർപറേഷനുമായി ചേർന്ന് നടത്തുന്ന സിഡാക് എന്ന സ്ഥാപനമാണ് വയോജന സൗഹൃദ കൊച്ചി പദ്ധതികൾ നടപ്പാക്കുന്നത്. വയോജനങ്ങളുടെ കലാപരിപാടികളുമുണ്ടാകും. കോമൺ ഏജിന്റെ പ്രതിനിധികളും പങ്കെടുക്കും. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. അലി അക്ബർ, ഡോ. പ്രവീൺ ജി. പൈ, പ്രതീക്ഷ് നെല്ലാരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.