പെരുമ്പാവൂർ: 63-ാം ഫാർമസി വാരാഘോഷത്തോടനുബന്ധിച്ച് പെരുമ്പാവൂർ നെല്ലിക്കുഴി ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ ബി.ഫാം ബിരുദദാന ചടങ്ങ് ഡിസംബർ നാളെ നടക്കും. കേരള ആരോഗ്യ സർവകലാശാല ഡീൻ ഡോ. ആർ.എസ് രാജശ്രീ ബിരുദദാനം നിർവഹിക്കും. ഫാർമസ്യൂട്ടിക്സ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകളെ കുറിച്ചുള്ള ദേശീയ സെമിനാർ 5നും ആർട്സ് ഫെസ്റ്റിവൽ 6നും നടക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജെ. നന്ദകുമാർ, പ്രൊഫ. ഡോ. എസ്.കെ. ശ്രീകാന്ത്,​ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.ആർ. മോഹൻ കുമാർ എന്നിവർ അറിയിച്ചു.