rayamangalam
രായമംഗലം പഞ്ചായത്ത് കേരളോത്സവത്തിന്റെ അത്ലറ്റിക്ക് മത്സരങ്ങൾ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ ജാവലിൻ എറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി പുല്ലുവഴി ജയകേരളം എച്ച്.എസ്.എസ് ഗ്രൌണ്ടിൽ നടന്ന അത്ലറ്റിക്സ് മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ദീപ ജോയ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാർ,​ മെമ്പർമാരായ എം.കെ. ഫെബിൻ, മിനി ജോയ്, മിനി നാരായണൻകുട്ടി, കൺവീനർ രാകേഷ് മേനോൻ, പി.എൻ. സോമൻ എന്നിവർ സംസാരിച്ചു.