പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ പാണിയേലി ക്ഷീരോല്‌പാദക സഹകരണസംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ നിർവഹിക്കും. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അദ്ധ്യക്ഷയാകും.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മിൽമ എറണാകുളം മേഖല ചെയർമാൻ എം.ടി. ജയൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ എന്നിവർ സംസാരിക്കും.