മരട്: മരട് സർവീസ് സഹകരണബാങ്കിൽ ആർ.കെ. സുരേഷ്ബാബു പ്രസിഡന്റയും ജേക്കബ് ഹഡ്സൻ വൈസ് പ്രസിഡന്റായുമുള്ള ഭരണസമിതി ചുമതലയേറ്റു. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ
നെട്ടൂരിൽനിന്ന് ജാഥയായാണ് മരട് കൊട്ടാരം ജംഗ്ഷനിലെ മെയിൻ ബ്രാഞ്ചിലെത്തിയത്. കെ. ബാബു എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്തു. കെ.ബി. മുഹമ്മദ്കുട്ടി, ഡൊമിനിക് പ്രസന്റേഷൻ, നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, ടി.കെ. ദേവരാജൻ, ജിൻസൺ പീറ്റർ, സി.ഇ. വിജയൻ, പി.സി. പോൾ, തമ്പി സുബ്രഹ്മണ്യം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ഐകകണ്ഠ്യേനയായിരുന്ന കോൺഗ്രസ് അംഗങ്ങളുടെ വിജയം. കെ.എക്സ്. ആന്റണി, ജോർജ് അലക്സ്, എം. രാധാകൃഷ്ണൻ, എൻ. വിജയൻ, സജി പി.ആർ, സുനീർ പി.എ, ശകുന്തള പുരുഷോത്തമൻ, ഷൈലജ കെ.ജെ, അനന്തു ഉണ്ണി, റിൻഷാദ് പി.ആർ, സ്റ്റെഫി ജിപ്സൺ എന്നിവരാണ് തിരഞ്ഞെടുത്ത മറ്റ് അംഗങ്ങൾ.