nh
ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മലയാറ്റൂർ ദിവ്യശാന്തി നികേതനം നാരായണ ഗുരുകുലത്തിൽ സംഘടിപ്പിച്ച വിജ്ഞാന സദസ് ശങ്കരാനന്ദാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യുന്നു

കാലടി: നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മലയാറ്റൂർ ദിവ്യശാന്തി നികേതനം നാരായണ ഗുരുകുലത്തിൽ വിജ്ഞാന സദസ് സംഘടിപ്പിച്ചു. രാവിലെ ഹോമം ,ഉപനിഷദ് പാരായണം എന്നിവക്കു ശേഷം സ്വാമിനി ത്യാഗീശ്വരി പ്രവചനം നടത്തി. മലയാറ്റൂർ നാരായണ ഗുരുകുലം കാര്യദർശി സ്വാമി ശിവദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. നിത്യ നികേതനം ആശ്രമത്തിലെ സ്വാമിനി നിത്യചിൻമയി മുഖ്യ പ്രഭാഷണം നടത്തി. തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. എഴുത്തുകാരൻ ഡോ. വത്സലൻ വാതുശേരി, വി.ജി. സൗമ്യൻ, ജയരാജ് ഭാരതി, എസ്.എൻ.ഡി.പി യോഗം മലയാറ്റൂർ ശാഖ ഈസ്റ്റ്‌ പ്രസിഡന്റ്‌ എം.പി. വിനയകുമാർ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ടി.പി. ജോയ്, കെ.പി. ലീലാമണി, ഗുരുകുലം സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, സി.എസ്. പ്രതീഷ്, നിഷാന്ത്. പി.വി, ഷിജു. പി.കെ, ഷാജി പഴയിടത്ത്, എ.കെ. മോഹനൻ, രാജേഷ് അടിമാലി, കെ.എസ്. അഭിജിത് എന്നിവർ സംസാരിച്ചു.