
ആലങ്ങാട് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ
സഹകരണത്തോടെ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിന്റെ ആഭിമുഖ്യത്തിൽ മനയ്ക്കപ്പടിയിൽ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടന്നു. കരുമാലൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. ലൈജു ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി അംഗം സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായി. അമ്പിളി രമേശൻ, സീത വേലായുധൻ, ഷീബ അജി, ജോമി ശാന്തിലാൽ, വിധി പീതാംബരൻ, ശാന്തകുമാരി മുരളീധരൻ, സന്ധ്യ എന്നിവർ പങ്കെടുത്തു.