wheel-chair
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് ഇലക്ട്രോണിക് വീൽചെയറുകൾ നൽകിയപ്പോൾ. ഷാജി കെ.വി., രഞ്ജി അലക്‌സ്, മോഹനദാസ് ടി.എസ്, സക്കീർ ഹുസൈൻ തുടങ്ങിയവർ സമീപം

കൊച്ചി: ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ പദ്ധതികളുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ ഇലക്ട്രോണിക് വീൽചെയറുകൾ നൽകി.

മറൈൻ ഡ്രൈവിലെ ഫെഡറൽ ടവേഴ്‌സിൽ നടന്ന ചടങ്ങിൽ ഒന്നേകാൽ ലക്ഷത്തിലധികം വിലവരുന്ന ഇരുപതോളം വീൽചെയറും അനുബന്ധ ഉപകരണങ്ങളുമാണ് നൽകിയത്. നാലു മണിക്കൂർ ചാർജിംഗിലൂടെ 15 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും.
ടി.വി. അവതാരക വീണ വേണുഗോപാൽ അവതാരകയായി.

ബാങ്കിന്റെ സി.എസ്.ആർ മേധാവി ഷാജി കെ.വി., എറണാകുളം സോണൽ മേധാവി രഞ്ജി അലക്‌സ്, റീജിയൺ മേധാവി മോഹനദാസ് ടി.എസ്., മൈൻഡ് ട്രസ്റ്റ് ചെയർമാൻ സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.