iria

കൊച്ചി: ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷൻ (ഐ.ആർ.ഐ.എ) വാർഷികസമ്മേളനം സമാപിച്ചു. ഫീറ്റൽ റേഡിയോളജി വിഭാഗം തലവൻ ഡോ. ശ്രീനിവാസ് ഷെന്റാർ, ഡോ. അസീഫ് മൊമീൻ, ഡോ. സുധീർ കാലേ, ഡോ. കെ. വിജയകുമാരി, ഡോ. രചന ജോർജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ഡോ. അമൽ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഐ.ആർ.ഐ.എ സംസ്ഥാന പ്രസിഡന്റ് ഡോ. റിജോ മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു.

50 വയസ് കഴിഞ്ഞവരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ ക്യാൻസർ വർദ്ധിക്കുന്നതായി സമ്മേളനം വിലയിരുത്തി. ഇവ മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയുന്ന പരിശോധനാ സംവിധാനങ്ങൾ ലഭ്യമാണെന്ന് വിദഗ്ദ്ധർ പറഞ്ഞു.