ആലുവ: കുട്ടമശേരി യുവജന വായനശാലയ്ക്ക് സമീപം ഇറിഗേഷൻ പമ്പ്ഹൗസ് റോഡിൽ തെങ്ങുവീണ് വീട് തകർന്നു. ഇന്നലെ രാവിലെയുണ്ടായ കാറ്റിലും മഴയിലുമാണ് സംഭവം. ചിറ്റേത്ത് വിജയന്റെ വീടാണ് ഭാഗികമായി തകർന്നത്. ഈ ഭാഗത്തേക്കുള്ള വൈദ്യുതിലൈനും പൊട്ടിവീണു.