 
കൊച്ചി: ഗുരുധർമ്മ പ്രചാരണ സഭ തൃക്കാക്കര മണ്ഡലം കമ്മറ്റി രൂപീകരണവും അംഗത്വ വിതരണവും നടന്നു. ഇടപ്പള്ളി ചുറ്റുപാടുകര ശ്രീനാരായണഗുരു സ്മാരക ഹാളിൽ സ്വാമി ഗുരുപ്രസാദ് മാദ്ധ്യമപ്രവർത്തകൻ ഷാജി ഇടപ്പള്ളിക്ക് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. എൻ. സുഗതൻ അദ്ധ്യക്ഷനായി. കെ.എസ്. കാർത്തികേയൻ, അഡ്വ. പി.എം. മധു, കെ.ആർ. ലക്ഷ്മണൻ, സിന്ധു ഷാജി, ഷാലി വിനയൻ, കെ. ശിവദാസ്, അഭയ് എന്നിവർസംസാരിച്ചു.
തൃക്കാക്കര മണ്ഡലം ഭാരവാഹികളായി സി.കെ. രഞ്ജിത്കുമാർ (പ്രസിഡന്റ്), സാബു എൻ.എസ് (വൈസ് പ്രസിഡന്റ്), സന്തോഷ്‌കുമാർ (സെക്രട്ടറി), മോഹൻ കെ.പി (ജോയിന്റ് സെക്രട്ടറി), പ്രകാശൻ പി.ജി (ട്രഷറർ), ബാബു പി.ബി, ശിവപ്രസാദ്, ശേഖരൻ എ. ശിവദാസ്, രാഖി സുഗുണൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും മാതൃസഭ ഭാരവാഹികളായി രേണുക ഹരിദാസ് (പ്രസിഡന്റ്), അനി ഗിരി (വൈസ് പ്രസിഡന്റ്), പുനം രാജേന്ദ്രൻ (സെക്രട്ടറി), രമണി സത്യൻ (ജോ. സെക്രട്ടറി), ആനന്ദവല്ലി ശിവദാസ് (ട്രഷറർ), ജീന ഗിരീശൻ, അനിത വിനിൽ, ജിഷ ഉഷാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.