high-court

കൊച്ചി: വായ്പാ സഹകരണ സംഘങ്ങളിൽ തുടർച്ചയായി മൂന്ന് തവണ ഭരണസമിതി അംഗമായവർക്ക് മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തിയ നിയമഭേദഗതി റദ്ദാക്കിയ സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ പിന്നീട് പരിഗണിക്കും.

നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ സഹകരണ നിയമഭേദഗതിയിലെ ഈ വ്യവസ്ഥ വസ്തുതകളും നിയമവശങ്ങളും ശരിയായി പരിഗണിക്കാതെയാണ് റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്.