padam
കനത്ത മഴയിൽ മുങ്ങിയ കോലഞ്ചേരി ഞെരിയാംകുഴി പാടശേഖരം

കോലഞ്ചേരി: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ കോലഞ്ചേരി മേഖലയിലെ മുണ്ടകൻ കൃഷിയിറക്കിയ കർഷകർ ദുരിതത്തിലായി. ഐക്കരനാട് പഞ്ചായത്തിലെ ഞെരിയാംകുഴി, കരിപ്പാത്താഴം പാടങ്ങളിലെ 100 ഏക്കറോളം നെൽക്കൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. 20 മുതൽ 30 ദിവസം വരെ വളർച്ചയെത്തിയ കൃഷിയാണിത്. കൃഷിയിറക്കാതെ തരിശു കിടന്ന കൃഷിയിടങ്ങൾ വിവിധ കർഷക ഗ്രൂപ്പുകൾ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. വിത കഴിഞ്ഞ് 20 ദിവസം കഴിഞ്ഞാൽ മാത്രമാണ് വിള ഇൻഷുറൻസ് നടപടികൾ തുടങ്ങുന്നത്. പല പാടശേഖരങ്ങളിലും നടപടി തുടങ്ങിയിട്ടു പോലുമില്ല. ഇതോടെ കർഷകർക്ക് വൻ തുകയാണ് നഷ്ടപ്പെടുന്നത്. മഴ തുടർന്നാൽ കൂടുതൽ നെൽകൃഷിയിടങ്ങൾ നശിച്ചുപോകുമെന്നത് ഇവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.