
പിറവം : പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024- 25 പദ്ധതി പ്രകാരം കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രൂപ രാജു അദ്ധ്യക്ഷയായി. വെറ്ററിനറി സർജൻ ഡോ സി. ജെ. ഷിഹാബ് , രൂപ രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള പ്രസാദ്, വാർഡ് അംഗങ്ങളായ രാധ നാരായണൻകുട്ടി, ആലീസ് വർഗീസ്, ക്ഷീരസംഘം പ്രസിഡന്റുമാരായ ഇ.ജെ. ബിജു, ബാബു തോമസ് തുടങ്ങിയവർ സംസാരിച്ചു