കൊച്ചി: ബലക്ഷയം നേരിടുന്ന വൈറ്റിലയിലെ ചന്ദേർകുഞ്ച് ആർമി ടവറുകളിലെ താമസക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ഹർജി ഹൈക്കോടതി 10ന് ഉച്ചയ്ക്ക് 2ന് പരിഗണിക്കാൻ മാറ്റി. തുടർ തീരുമാനങ്ങൾക്കായി 9ന് ജനറൽബോഡി യോഗം ചെരുമെന്ന് റെസിഡന്റ്സ് അസോസിയേഷന്റെ അഭിഭാഷകൻ അറിയിച്ച സാഹചര്യത്തിലാണിത്. അതേസമയം ദുർബലാവസ്ഥയിലായ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുൻഗണന നൽകും.
ജനുവരി ഒന്നുമുതൽ കെട്ടിടങ്ങളിൽനിന്ന് ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കണമെന്ന് എ.ഡബ്ല്യു.എച്ച്.ഒയ്ക്ക് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നേരത്തേ വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.