y
ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവ നോട്ടീസ് സഭാ പ്രസിഡന്റ്‌ വി.എസ്. കൃഷ്ണകുമാർ ഭദ്രകാവനാലിന് നൽകി പ്രകാശനം ചെയ്യുന്നു

തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീനാരായണ ധർമ്മ പോഷിണി സഭവക ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവം 14ന് കൊടിയേറി 18ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രത്തിനായി ഭൂമി വിട്ടുനൽകിയ വെള്ളാനപ്പള്ളി ഭദ്ര കാവനാലിന് ഉത്സവ നോട്ടീസിന്റെ ആദ്യകോപ്പിനൽകി സഭാ പ്രസിഡന്റ് വി.എസ്. കൃഷ്ണകുമാർ പ്രകാശിപ്പിച്ചു. സഭാഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘത്തിന്റെയും ഷഷ്ഠിവ്രത സംഘത്തിന്റെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പന്തലിന്റെ കാൽനാട്ടുകർമ്മം സഭ വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ നിർവഹിച്ചു.