p

ആർക്കിടെക്ചർ ബിരുദ പ്രോഗ്രാമായ ബി.ആർക്കിന് പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി കൗൺസിൽ ഒഫ് ആർക്കിടെക്ചർ 2025 ഏപ്രിലിൽ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ -NATA 2025 പരീക്ഷ നടത്തുന്നു. പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടുവിനു കണക്കു പഠിച്ചിരിക്കണം. പരീക്ഷ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും. www.nata.in.

പ്രഗതി സ്‌കോളർഷിപ്

എൻജിനിയറിംഗിനും ഡിപ്ലോമയ്ക്കും പഠിക്കുന്ന പെൺകുട്ടികൾക്ക് വർഷം 50000 രൂപ വീതം നാലു വർഷത്തേക്ക് എ.ഐ.സി.ടി.ഇ പ്രഗതി സ്‌കോളർഷിപ് നൽകുന്നു. ഒരു വിദ്യാർത്ഥിക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് സ്‌കോളർഷിപ്. എട്ടു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. www.aicte-india.org.

പോസ്റ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി

ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ മാനേജ്മന്റ് പോസ്റ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു, വിദേശത്തും ഇന്ത്യയിലും വ്യവസായ മേഖലയിൽ തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമാണിത്. ബി.ടെക്, എം.ടെക്, എം. എസ്‌സി, ബി.എസ്‌സി ബിരുദധാരികൾക്ക് അപേക്ഷിക്കാം. www.gidm.gov.in.

ഗൂഗിൾ പി എച്ച്.ഡി ഫെലോഷിപ് പ്രോഗ്രാം

ഗൂഗിൾ പി എച്ച്.ഡി ഫെലോഷിപ് പ്രോഗ്രാമിന് ഗൂഗിൾ റിസർച്ച് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, അനുബന്ധ വിഷയങ്ങളിൽ ഇന്ത്യയിലെ അംഗീകൃത സർവകലാശാലകളിൽ ഡോക്ടറൽ പ്രോഗ്രാമിന് എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. പ്രതിവർഷം 50000 ഡോളർ എന്ന തോതിൽ നാലു വർഷത്തേക്ക് ഫെലോഷിപ്പ് ലഭിക്കും.

എം.എസ് സി @ ബാത്ത് യൂണിവേഴ്‌സിറ്റി

യു.കെയിലെ യൂണിവേഴ്‌സിറ്റി ഒഫ് ബാത്ത് മോളിക്യൂളാർ ബയോസയൻസിൽ എം.എസ്‌സി പ്രോഗ്രാമിന് അപേക്ഷിക്കാം. ബയോടെക്‌നോളജി ഹെൽത്ത്‌കെയർ ടെക്‌നോളജി, സസ്റ്റൈയ്നബിൾ ബയോടെക്‌നോളജി, ഓൺട്രപ്രണർഷിപ് എന്നിവയിൽ എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. www.bath.ac.uk.