harisons

കൊച്ചി: രാജ്യത്തെ സ്ത്രീകൾക്കുള്ള 2024ലെ മികച്ച 50 ജോലിസ്ഥലങ്ങളിൽ ഒന്നായി തോട്ടം മേഖലയിലെ ഹാരിസൺസ് മലയാളം ലിമിറ്റഡ് (എച്ച്.എം.എൽ) തിരഞ്ഞെടുക്കപ്പെട്ടു. ഗ്രേറ്റ് പ്ലേയ്‌സസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് (ജി.പി.ടി.ഡബ്ല്യൂ) ആണ് എച്ച്.എം.എല്ലിനെ തിരഞ്ഞെടുത്തത്.

സ്ത്രീകൾക്ക് അനുകൂലമായ ജോലിസംസ്‌കാരം സൃഷ്ടിക്കുന്നതിലും പിന്തുണ നൽകുന്ന അന്തരീക്ഷം ഒരുക്കുന്നതിലും എച്ച്.എം.എൽ നടത്തുന്ന പരിശ്രമങ്ങളാണ് നേട്ടത്തിന് അർഹമാക്കിയത്.

ജീവനക്കാരുടെ വൈകാരികവും ശാരീരികവും സാമ്പത്തികവുമായ അഭിവൃദ്ധിയിലൂടെ ജീവിതം മെച്ചപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുന്നതിനുള്ള അംഗീകാരമാണിതെന്ന് എച്ച്.എം.എൽ സി.ഇ.ഒ ചെറിയാൻ എം. ജോർജ് പറഞ്ഞു.