
കൊച്ചി: കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് പി.ആർ.ഒ ആയി കെ.കെ. ജയകുമാർ നിയമിതനായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ കോ-ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്ററായിരുന്നു. 2014ൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പ്രവേശിച്ചു. പെഴ്സണൽ ഫിനാൻസുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പത്രമാദ്ധ്യമങ്ങളിലെ കോളമിസ്റ്റും വിവർത്തകനുമായ ജയകുമാറിന് മികച്ച ഫിനാൻഷ്യൽ ജേണലിസ്റ്റിനുള്ള കേരള ചേംബർ അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാഡമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ നിന്ന് ഡാറ്റ ജേണലിസം, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനവും നേടിയിട്ടുണ്ട്.