real

കൊച്ചി: സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫ്‌ളാഗ്ഷിപ്പ് ചിപ്‌സെറ്റുമായി റിയൽമി ജി ടി. 7 പ്രോ പുറത്തിറങ്ങി. ഫോട്ടോഗ്രാഫി പ്രേമികൾക്ക് സോണി ഐ.എം.എക്‌സ് 882 പെരിസ്‌കോപ്പ് ക്യാമറയാണ് പ്രത്യേകത.

എ.ഐ മോഷൻ ഡെബ്ലർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോട്ടോഗ്രഫി അനുഭവം മെച്ചപ്പെടുത്തുന്നു. ചലിക്കുന്നതോ നിശ്ചലമോയായ ഷോട്ടുകളിലെ മങ്ങൽ കുറയ്ക്കുന്നതിന് ഇന്റലിജന്റ് അൽഗോരിതവും ഉപയോഗപ്പെടുത്തുന്നു.

ഫ്‌ളാഷ് സ്‌നാപ് മോഡ്, എ.ഐ സൂം അൾട്രാ ക്ലാരിറ്റി എന്നിവയുള്ള അൾട്രാ ക്ലിയർ സ്‌നാപ് ക്യാമറയാണ് ഉപയോഗിക്കുന്നത്. മാർസ് ഓറഞ്ച്, ഗാലക്‌സി ഗ്രേ നിറങ്ങളിലും രണ്ടു വേരിയന്റുകളിൽ ലഭിക്കും. 56,999, 62,999 രൂപ വീതമാണ് വില.