കൊച്ചി: കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലും എഫ്.എ.സി.ടിയും സംയുക്തമായി ഏർപ്പെടുത്തിയ എം.കെ.കെ. നായർ പ്രൊഡക്‌ടിവിറ്റി അവാർഡുകൾ നാളെ വൈകിട്ട് 3.30ന് കളമശേരി പ്രൊഡക്ടിവിറ്റി കൗൺസിലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് സമ്മാനിക്കും. 600 കോടിക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനം കൊച്ചിൻ ഷിപ്പ്‌യാർഡിനും രണ്ടാംസ്ഥാനം എറണാകുളം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സും മൂന്നാംസ്ഥാനം ആപ്റ്റീവ് കണക്ഷൻ സിസ്റ്റംസും കരസ്ഥമാക്കി. 250 മുതൽ 600 കോടി വിഭാഗത്തിൽ ഒന്നാംസ്ഥാനം പേരൂർക്കട എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിനും രണ്ടാംസ്ഥാനം കാക്കനാട് നിറ്റ ജെലാറ്റിൻ ലിമിറ്റഡിനും ലഭിച്ചു. ഇടത്തരം വ്യവസായങ്ങളിൽ ഒന്നാംസ്ഥാനം അക്കുളം എച്ച്.എൽ.എൽ ലൈഫ്‌കെയറിനും രണ്ടാംസ്ഥാനം ആലപ്പുഴ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനും ലഭിച്ചു. ചെറുകിട വ്യവസായ മേഖലയിലെ പ്രകടനത്തിന് ഒന്നാംസ്ഥാനം കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്‌സും രണ്ടാംസ്ഥാനം തൃശൂർ സൗപർണിക തെർമിസ്റ്റോഴ്സിനും കരസ്ഥമാക്കി.
സേവനരംഗത്തെ പ്രകടനത്തിനുള്ള പുരസ്‌കാരം കൊച്ചി വണ്ടർല ഹോളിഡേയ്‌സിനും രണ്ടാംസ്ഥാനം തിരുവനന്തപുരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനും ലഭിച്ചു.