കാക്കനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ സിവിൽ ഡിഫൻസ് അംഗങ്ങളെ തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിൽ അദരിച്ചു. സ്റ്റേഷൻ ഓഫീസർ ബി. ബൈജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 6ന് സിവിൽ ഡിഫൻസ് ആൻഡ് ഹോംഗാർഡ് റൈസിംഗ് ഡേ വിപുലമായി ആചരിക്കും. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജാം, ഫയർ റെസ്ക്യു ഓഫീസർ ചിത്രൻ, സിവിൽ ഡിഫൻസ് കോ ഓർഡിനേറ്റർ എം.പി. നിസാം, ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ നിമാ ഗോപിനാഥ്, പോസ്റ്റ് വാർഡൻ സിജു ടി. ബാബു, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം. മാഹിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.