tharakkallideel

പിറവം: പിറവം നഗരസഭ 14-ാം ഡിവിഷനിലെ 50 -ാം നമ്പർ അങ്കണവാടിക്ക് 19 ലക്ഷം രൂപ മുടക്കി നിർമ്മിക്കുക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിട്ടു. നിർമാണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.

ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം അദ്ധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ ഡോ. അജേഷ് മനോഹർ, ക്ലബ് സെക്രട്ടറി കെ. എസ്. പൗലോസ്, കൗൺസിലർമാരായ ജൂബി പൗലോസ്, ബിമൽ ചന്ദ്രൻ,ഗിരീഷ് കുമാർ,ജോജിമോൻ ചരുപ്ലാവിൽ, പ്രീമ സന്തോഷ്,ഷെബി ബിജു. മുൻ ബാങ്ക് പ്രസിഡന്റ് സക്കറിയ വർഗീസ്, മുൻ കൗൺസിലർ സിന്ധു ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.