കൊച്ചി: ദക്ഷിണാമൂർത്തി സംഗീതോത്സവവും വി. ദക്ഷിണാമൂർത്തിയുടെ 105-ാമത് ജയന്തി ആഘോഷവും 7,8,9 തീയതികളിൽ എറണാകുളം ശിവക്ഷേത്ര സന്നിധിയിൽ നടക്കും. ശനിയാഴ്ച വൈകിട്ട് 6ന് ഉദ്ഘാടനവും 6.30ന് ദക്ഷിണാമൂർത്തി കൃതികളുടെ സംഗീത ആവിഷ്കാരവും അരങ്ങേറും. ഞായറാഴ്ച പൊൻകുന്നം സൂരജ് ലാലിന്റെ നേതൃത്വത്തിലുള്ള സംഗീതക്കച്ചേരിയും തിങ്കളാഴ്ച ജയകൃഷ്ണന്റെ നേതൃത്വത്തിൽ സംഗീതക്കച്ചേരിയും നടക്കും.