photo

വൈപ്പിൻ: ചെറായി കൂവപ്പറമ്പിൽ ഗുരുദേവതീർത്ഥം ക്ഷേത്രത്തിൽ ആറാമത് പ്രതിഷ്ഠാദിനം ശാന്തി എം.വി. പ്രജിത്തിന്റെ കാർമ്മികത്വത്തിൽ ഗുരുപൂജ, ഗണപതിഹോമം, കലശപൂജ, പ്രസാദ ഊട്ട് എന്നിവയോടെ ആചരിച്ചു.
പ്രതിഷ്ഠാദിന സമ്മേളനം ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടിയും യോഗം ബോർഡ് അംഗവുമായ കെ.പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖാ സെക്രട്ടറി കെ.കെ. രത്‌നൻ അദ്ധ്യക്ഷത വഹിച്ചു. തോട്ടുവ മംഗളഭാരതി ആശ്രമത്തിലെ സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി ത്യാഗീശ്വരി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
ലീലാമണി, സുനിൽ മാളിയേക്കൽ, സന്ധ്യ വിജികുമാർ, പ്രീത ഗിരികുമാർ, മോഹൻശ്രീഗുരു എന്നിവർ പ്രസംഗിച്ചു. കെ.പി. ഗോപാലകൃഷ്ണൻ, സുനിൽ മാളിയേക്കൽ എന്നിവരെ ആദരിച്ചു. രക്ഷാധികാരി അമ്മിണി നടേശൻ, പ്രീതി നടേശൻ, പ്രൈജു കുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.