bike-rally

വ​യ​നാ​ട്:​ ​വ​യ​നാ​ട് ​ടൂ​റി​സം​ ​വി​ക​സ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ 1000​ ​ബൈ​ക്ക് ​റൈ​ഡ​ർ​മാ​ർ​ ​ഒ​ന്നി​ച്ച് 80​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​റൈ​ഡ് ​ന​ട​ത്തി​യ​തോ​ടെ​ ​പി​റ​ന്ന​ത് ​പു​തി​യ​ ​വേ​ൾ​ഡ് ​റെ​ക്കോ​ർ​ഡ്.​ ​ഡി​സം​ബ​ർ​ ​ഒ​ന്നി​നാ​ണ് 1000​ ​റൈ​ഡ​ർ​മാ​ർ​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​റി​സോ​ർ​ട്ട് ​ആ​ൻ​ഡ് ​എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് ​പാ​ർ​ക്കു​ക​ളി​ലൊ​ന്നാ​യ​ ​വ​യ​നാ​ട് ​മേ​പ്പാ​ടി​യി​ലെ​ ​ബോ​ചെ​ 1000​ ​ഏ​ക്ക​റി​ൽ​ ​നി​ന്ന് ​ഗു​ണ്ട​ൽ​പേ​ട്ടി​ലേ​ക്ക് ​റൈ​ഡ് ​ന​ട​ത്തി​യ​ത്.
വ​യ​നാ​ട് ​ടൂ​റി​സ​ത്തി​ന് ​പു​ത്ത​ൻ​ ​ഉ​ണ​ർ​വേ​കാ​ൻ​ ​റോ​യ​ൽ​ ​എ​ൻ​ഫീ​ൽ​ഡ് ​ഹി​മാ​ല​യ​ൻ​ ​ക്ല​ബ്ബും​ ​പെ​ഡ്‌​ലോ​ക്ക് ​മോ​ട്ടോ​ർ​ ​സ്‌​പോ​ർ​ട്ടും​ ​ചേ​ർ​ന്ന് ​'​സെ​ർ​വോ​ ​യൂ​ത്ത്ഫു​ൾ​ ​വ​യ​നാ​ട് 1000​ ​റൈ​ഡേ​ഴ്‌​സ് ​ടു​ ​ബോ​ചെ​ 1000​ ​ഏ​ക്ക​ർ​'​ ​എ​ന്ന​ ​പേ​രി​ൽ​ ​ന​ട​ത്തി​യ​ ​ഈ​ ​യാ​ത്ര​യാ​ണ് ​ക​ലാം​ ​വേ​ൾ​ഡ് ​റെ​ക്കോ​ർ​ഡ്‌​സി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ത്. ബൈ​ക്ക് ​റാ​ലി​യി​ൽ​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​മു​ഖ​ ​ബൈ​ക്ക് ​റൈ​ഡ​ർ​മാ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​റാ​ലി​ ​ബോ​ചെ​ ​ഫ്‌​ളാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​ ​റൈ​ഡ​ർ​മാ​ർ​ക്കു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​റൈ​ഡി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​രി​ൽ​ ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ഭാ​ഗ്യ​ശാ​ലി​ക്ക് 10​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​വ​രു​ന്ന​ ​സൂ​പ്പ​ർ​ബൈ​ക്ക് ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കും.​ ​യു​വാ​ക്ക​ളു​ടെ​ ​നി​റ​ഞ്ഞ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​ന​ട​ന്ന​ ​ഈ​ ​പ​രി​പാ​ടി​ ​കൂ​ടു​ത​ൽ​ ​സ​ഞ്ചാ​രി​ക​ളെ​ ​വ​യ​നാ​ട്ടി​ലേ​ക്ക് ​തീ​ർ​ച്ച​യാ​യും​ ​ആ​ക​ർ​ഷി​ക്കു​മെ​ന്ന് ​ബോ​ബി​ ​ചെ​മ്മ​ണ്ണൂ​ർ​ ​പ​റ​ഞ്ഞു.