കാക്കനാട്: ഗവൺമെന്റ് ഐ.ടി.ഐ ജീവനക്കാരുടെ ജോലിസമയം വർദ്ധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കളമശേരി ഗവ. ഐ.ടി.ഐയിൽ നടന്ന ശ്രദ്ധക്ഷണിക്കൽ സമരം സംസ്ഥാന സമിതിഅംഗം ടി.എസ്. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. പ്രസീദ് അദ്ധ്യക്ഷനായി. ആർ. രാജേഷ്രാജ്, കെ.സി. അനൂപ്, മനോജ് തയ്യാട്ട്, എം.ബി. നടരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.