
തൃക്കാക്കര: ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് വിഭാഗം കോൺഫറൻസ് സംഘടിപ്പിച്ചു. ഇൻഫോപാർക്ക് മുൻ സി.ഇ.ഒ ജിജോ ജോസഫ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ കെ.എം, കമ്പ്യൂട്ടർ സയൻസ് വകുപ്പ് തലവൻ ഡോ. ജോൺ ടി. എബ്രഹാം, ഡിസിഷൻ ട്രീ സ്ഥാപകൻ സെന്തിൽ വി, കൺവീനർ ഹരികൃഷ്ണൻ പി എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ബിനി റാണി ജോസ്, ടെക്ജൻഷ്യാ ചെയർമാൻ ജോയ് സെബാസ്റ്റ്യൻ, ഡിസിഷൻ ട്രീ വൈസ് പ്രസിഡന്റ് ശില്പ തുടങ്ങിയവർ കോൺഫറൻസിൽ പങ്കെടുത്തു.