മൂവാറ്റുപുഴ : മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റ്യന്റെ നേതൃത്വത്തിൽ മണിയന്ത്രം ഗവ. യു.പി. സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രക്ഷകർത്താക്കൾക്കായി ഗുഡ് പേരന്റിംഗ് എന്ന വിഷയത്തിൽ ഡോ. ജോസ് അഗസ്റ്റിൻ ക്ലാസെടുത്തു.പി.ടി.എ പ്രസിഡന്റ് കെ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് കെ.എ. കുമാരി മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ ജിന്റു ജോർജ്, ഫിംഗിൾ ജോബി,​ അമ്മു കെ . ബിനു, വിനയ ഉണ്ണി എന്നിവർ ഫുഡ് ഫെസ്റ്റിനും ക്ലാസിനും നേതൃത്വം നൽകി.