paravur-block

പറവൂർ: ലോക ഭിന്നശേഷി ദിനത്തിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമഗ്ര ഭിന്നശേഷി സർവേയും ഡിജിറ്റലൈസേഷനും പൂർത്തിയാക്കി. കേരളത്തിൽ ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സർവേ പൂർത്തിയാക്കുന്നത്. ഭിന്നശേഷി സ്കോളർഷിപ്പുള്ള 419 പേരും 21 ഭിന്നവിഭാഗങ്ങളിൽപ്പെട്ട 1723 പേരുമുണ്ട്. ഇവരുടെ ആരോഗ്യ, മാനസിക, സാമ്പത്തിക, കുടുംബ വിവരങ്ങൾ ക്രോഡീകരിച്ച് ഡിജിറ്റൽ രേഖകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. പറവൂർ ബ്ലോക്ക് ശിശുവികസന ഓഫീസർ എ. സിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദന് വിവരശേഖരണ ഡാറ്റാബുക്ക് കൈമാറി. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗാന അനൂപ്, ബബിത ദിലീപ്, സുരേഷ് ബാബു, സി.എം. രാജഗോപാൽ, കെ.വി. മണി, സെക്രട്ടറി പി.വി. പ്രതീക്ഷ എന്നിവർ സംസാരിച്ചു.