. പള്ളുരുത്തി: എക്കലും ചെളിയും നിറഞ്ഞ് നാശോന്മുഖമായ വേമ്പനാട്ട് കായൽ സംരക്ഷിച്ച് മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം സുരക്ഷിതമാക്കണമെന്ന് അഖില കേരള ധീവരസഭ കൊച്ചി താലൂക്ക് യൂണിയൻ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കായൽ മലിനീകരണത്തോടെ പുഴയിൽ മത്സ്യ പ്രജനനം ഇല്ലാത്ത സാഹചര്യമാണ്. കായൽ കൊണ്ട് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ദുരതത്തിലാണെന്നും യോഗം വിലയിരുത്തി. ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.കെ. മോഹനൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി ടി.എസ്. സനിൽകുമാർ (പ്രസിഡന്റ്) യു.ജി.സജിമോൻ (വൈസ് പ്രസിഡന്റ്) വി.വി. ശിവപ്രസാദ് (സെക്രട്ടറി) പി.എസ്.ഷാജി (ജോ. സെക്രട്ടറി), പി.പി. സുഭാഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.