പറവൂർ: സംസ്ഥാന സൗത്ത് സോൺ പുരുഷ - വനിത യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് 7,​ 8 തീയതികളിൽ മൂത്തകുന്നം എസ്‌.എൻ.എം ക്ഷേത്രം സ്‌റ്റേഡിയത്തിൽ നടക്കും. 7ന് വൈകിട്ട് 5.30 ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്‌ഥാന വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.