
കുറുപ്പംപടി: അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിൽ സെലക്ഷൻ നേടിയ കെവിൻ പോൾ നോബിയെ യൂത്ത് കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മറ്റി അനുമോദിച്ചു. അശമന്നൂർ പനിച്ചയം കോച്ചേരി നോബി പോളിന്റെയും മാർഷ നോബിയുടെയും മകനാണ്.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏലിയാസ് കുന്നപ്പള്ളി, കെ.പി. വർഗീസ്, സനോഷ് സി. മത്തായി, അജ്മൽ, കെ.സി. എൽദോ, ജോർജ് മാത്യു ബേസിൽ ബാബുത എന്നിവർ സംസാരിച്ചു.