മൂവാറ്റുപുഴ : കോൺഗ്രസ്‌ വാർഡ് പ്രസിഡന്റുമാരുടെ മൂവാറ്റുപുഴ ബ്ലോക്ക് തല ക്യാമ്പ് ഇന്ന് നടക്കും. ഉച്ചക്ക് രണ്ടിന് മാറാടി വജ്ര കൺവെൻഷൻ സെന്ററിൽ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനംചെയ്യും. പായിപ്ര, മുളവൂർ, മൂവാറ്റുപുഴ ടൗൺ, വാളകം, ആവോലി, മാറാടി എന്നി മണ്ഡലങ്ങളിലെ 91 വാർഡ് കമ്മിറ്റികളുടെ പ്രസിഡന്റുമാർ ക്യാമ്പിൽ പങ്കെടുക്കും. ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ അദ്ധ്യക്ഷത വഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ, ജോസഫ് വഴക്കാൻ, മുഹമ്മദ്‌ ഷിയാസ്, അഡ്വ. എസ് അശോകൻ എന്നിവർ സംസാരിക്കും