
പറവൂർ: പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നല്ല നാളേയ്ക്ക് വേണ്ടി സമ്പാദിക്കാം എന്ന പദ്ധതിയുടെ രണ്ടാംഘട്ട കുടുക്ക വിതരണം തുടങ്ങി. പറവൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. 1350 വിദ്യാർത്ഥികൾക്ക് പണം സൂക്ഷിക്കാനുള്ള കുടുക്കകളും അതിൽ കുറച്ച് പൈസയുമാണ് നൽകിയത്. കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, കെ.പി. ധനപാലൻ, എം.എ. ചന്ദ്രശേഖരൻ എന്നിവർ മുഖ്യാതിഥികളായി. പ്രൊഫ. കെ.വി. തോമസ്, എം.ജെ. രാജു, ടി.വി. നിഥിൻ, എൻ.എം. പിയേഴ്സൺ, എ.എസ്. സിനി, എസ്.വി. വീണ എന്നിവർ സംസാരിച്ചു. പദ്ധതിയിൽ ഇതുവരെ 5352 കുടുക്കകൾ വിതരണം ചെയ്തു. പതിനായിരം കുടുക്കകളാണ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.