പെരുമ്പാവൂർ: ഒക്കൽ ടി.എൻ.വി വായനശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന സ്റ്റഡി കോർണറിലേക്ക് അദ്ധ്യാപകനും കലാകാരനുമായ മാണിക്യത്താൻ വർഗീസിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പുസ്തക ശേഖരം സഹോദരങ്ങളായ പൗലോസ്, സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് കൈമാറി. വായനശാലാ പ്രസിഡന്റ് സി.വി.ശശിയുടെ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം സോളി ബെന്നി, എം.പി.വിജിൽ,ടോം സെബാസ്റ്റ്യൻ, വി.ബി. ശശി, ഡോ. സിജിത ബാബു, എ.എ.അജിത് കുമാർ,കെ. അനുരാജ്, എം.വി. ബാബു എന്നിവർ സംസാരിച്ചു.