മൂവാറ്റുപുഴ : മൂവാറ്റുപുഴ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സുവർണ ജൂബിലി ആഘോഷിക്കുന്ന അഡ്വ. വർഗീസ് മാത്യുവിന് ആദരവ് നൽകി. സമ്മേളനം ജഡ്ജി ജസ്റ്റിസ് കൗസർ ഇടപ്പകത്ത് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് സോഫി തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, ജസ്റ്റിസ് സി.കെ . അബ്ദുൽ റഹീം, മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ .മോഹനൻ, മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി . കെമാൽ പാഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് വിജു ചക്കാലക്കൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽ നാടൻ എം.എൽ.എ, മുൻ എം.എൽ.എ ജോസഫ് വാഴക്കൻ , അഡ്വ.സി.കെ. ആരിഫ്, അഡ്വ.എൻ. പി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഭൂ രഹിതരായ രണ്ടുപേർക്ക് 5 സെന്റ് സ്ഥലം വീതം അഡ്വ. വർഗീസ് മാത്യു നൽകി.