radha-khoshayathra

കൂത്താട്ടുകുളം : എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നു. ചെണ്ടമേളം, ശിങ്കാരി മേളം, മയിലാട്ടം, ശിവ പാർവതി നൃത്തം, കരകാട്ടം, പമ്പമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന താലപ്പൊലി രഥ ഘോഷയാത്രയ്ക്ക് കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ്‌ പി.ജി. ഗോപിനാഥ്, സെക്രട്ടറി സി. പി. സത്യൻ, വൈസ് പ്രസിഡന്റ്‌ അജിമോൻ പുഞ്ചളായിൽ, ശാഖാ പ്രസിഡന്റ്‌ ഡി. സാജു, വൈസ് പ്രസിഡന്റ് പി.എം. സലിംകുമാർ, സെക്രട്ടറി തിലോത്തമാ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് രാവിലെ അഞ്ചിന് ആരംഭിക്കുന്ന ഉത്സവ പരിപാടികളിൽ 10.30 സർവൈശ്യര്യ പൂജയും ഉച്ചക്ക് 12 നു മഹാപ്രസാദഊട്ടും വൈകിട്ട് 10 നു മംഗള പൂജയ്ക്കും ശേഷം കൊടിയിറങ്ങും.