കൊച്ചി: എറണാകുളം പോസ്റ്റൽ ഡിവിഷന്റെ ഡിവിഷണൽതല ഡാക് അദാലത്ത് 12ന് വൈകിട്ട് നാലിന് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസ് കോംപ്ലക്‌സിൽ നടക്കും. പോസ്റ്റുചെയ്ത തീയതിയും സമയവും അയയ്ക്കുന്നയാളുടെയും വിലാസക്കാരന്റെയും പൂർണവിലാസം, ഇ.എം.ഒ/വി.പി/രജിസ്റ്റർ ചെയ്ത അല്ലെങ്കിൽ ഇൻഷ്വർ ചെയ്ത/ സ്പീഡ്‌പോസ്റ്റ് ചെയ്ത വസ്തുക്കളുടെ ബുക്കിംഗ് ചെയ്ത തീയതിയും ഓഫീസും രേഖപ്പെടുത്തിയിട്ടുള്ള രജിസ്‌ട്രേഷൻ രസീത് നമ്പറും അടക്കം പൂർണ വിശദാംശങ്ങൾ പരാതികളിൽ അടങ്ങിയിരിക്കണം.

സേവിംഗ്‌സ് സ്കീമുകൾ അല്ലെങ്കിൽ തപാൽ ലൈഫ് ഇൻഷ്വറൻസ് അല്ലെങ്കിൽ ഗ്രാമീണ തപാൽ ലൈഫ് ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള പരാതിയാണെങ്കിൽ അക്കൗണ്ട് നമ്പർ, നിക്ഷേപകന്റെ പേര്, മുഴുവൻ വിലാസം, പോസ്റ്റ് ഓഫീസിന്റെ പേര്, ലഭ്യമെങ്കിൽ തപാൽവകുപ്പിന്റെ ഏതെങ്കിലും റഫറൻസ് എന്നിവ അടങ്ങിയിരിക്കണം.

താത്പര്യമുള്ളവർ പരാതികൾ 'ഡാക് അദാലത്ത്' എന്നെഴുതിയ കവറുകളിൽ 'സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസ്, എറണാകുളം ഡിവിഷൻ, കൊച്ചി 682011' എന്ന വിലാസത്തിലോ sspekmdn.keralapost@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. പരാതിക്കാരന്റെ മൊബൈൽനമ്പരും ഇമെയിൽ വിലാസവും കൃത്യമായി രേഖപ്പെടുത്തണം. അവസാന തീയതി ഏഴ്.