minimol

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സഹകരികൾക്കായി കുറഞ്ഞ പ്രീമിയം നിരക്കിൽ 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കും. തപാൽ വകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കുമായി സഹകരിച്ചാണ്പദ്ധതി. ആശാ മിത്ര ഇൻഷ്വറൻസ് പദ്ധതി ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് സീനിയർ മാനേജർ വി.എം. മിനിമോൾ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. മാനേജർ എച്ച്.എസ്. ശ്രീനാഥ്, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, എ.വി. രാജഗോപാൽ, കെ.ജെ. ഫ്രാൻസിസ്, വി.എ. ഖാലിദ്, ബിന്നി തരിയൻ, ഷാജി മേത്തർ, പി.പി. ബാബുരാജ്, കെ.വി. ജോസഫ്, പി.പി.സുബ്രഹ്മണ്യൻ, ഷൈജൻ പി. പോൾ, കെ.ജെ. പോൾസൺ തുടങ്ങിയവർ പ്രസംഗിച്ചു.