ആലുവ: റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ആറ് ഉദ്യോഗസ്ഥർക്ക് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രം. ടി.സി. ബിൽജ,, ടി.ജെ. മേരി ജനി, എം.ആർ. സുനിത, അഞ്ജു രമേഷ്, സി.ആർ. പ്രിയ, എൻ.എസ്. ഷിജിത്ത് എന്നിവർക്കാണ് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന അനുമോദന പത്രം നൽകിയത്.