മൂവാറ്റുപുഴ: സി.പി. എം മൂവാറ്റുപുഴ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കാർഷിക സെമിനാർ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എം.കെ. മധു അദ്ധ്യക്ഷനായി. കർഷക സംഘം കേന്ദ്രകമ്മിറ്റി അംഗം അഡ്വ. പി.എം.ഇസ്മായിൽ, ഇൻഫോം സംസ്ഥാനപ്രസിഡന്റ് ജോസ് എടപ്പാട്ട് ,കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ. ശിവൻ, പൈനാപ്പിൾ ഗ്രോവേസ് അസോസിയേഷൻ ഭാരവാഹി ബേബി പെടിക്കാട്ടുകുന്നേൽ, റിട്ട . കൃഷി ഓഫീസർ മാർട്ടിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.