photo
മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.എൽ.സി.എ കോട്ടപ്പുറം രൂപത സംഘടിപ്പിച്ച ഐക്യദാർഢ്യ ജ്വാല ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പ്രശംസിച്ചും കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചും മുനമ്പം ഭൂസമര സമിതി കത്ത് നൽകി. കഴിഞ്ഞദിവസം കോൺഗ്രസ് എം.എൽ.എമാരോടൊപ്പം സമരവേദിയിലെത്തിയപ്പോഴാണ് മുനമ്പം ജനതയുടെ പേരിൽ സമിതി വി.ഡി. സതീശന് കത്ത് നൽകിയത്.

ഈ ഭൂമി വഖഫ് ഭൂമി അല്ലെന്ന് ലോകത്തോട് തങ്ങളോടൊപ്പം ഉറക്കെ വിളിച്ചുപറഞ്ഞ കേരളത്തിലെ ഒരേയൊരു രാഷ്ട്രീയനേതാവ് താങ്കളാണന്നും ഇക്കാര്യത്തിൽ പ്രതിപക്ഷനേതാവ് പുലർത്തുന്ന നീതിബോധവും ആത്മാർത്ഥതയും സമരത്തിന് എന്നും പ്രചോദനമായിരിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. പക്ഷേ കോൺഗ്രസ് ഈ സമരത്തിന്റെ ഒപ്പമല്ലെന്ന് വളരെ സങ്കടത്തോടെ പറയേണ്ട അവസ്ഥയാണെന്നും കത്തിൽ പറയുന്നു.
നിലവിലെ വഖഫ് ആക്ടിലെ ഭരണഘടനാവിരുദ്ധവും മതേതരത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വകുപ്പുകൾ ഭേദഗതി ചെയ്യാൻ പാർട്ടി നിലപാടെടുക്കുമോയെന്നും വഖഫ് ആക്ട് ഭേദഗതി ചെയ്യാൻ കൂടുന്ന പാർലമെന്റ് സെഷനുകളിൽ കേരളത്തിലെ യു.ഡി.എഫ് എം.പിമാരുടെ നിലപാട് എന്തായിരിക്കുമെന്നും സമിതി ആരാഞ്ഞു.